രാജപുരം ; കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പുതിയതായി നിർമ്മിച്ച പതാക പീഠം കൈമാറി. എസ്എംസി ചെയർമാനും മുൻ പിടിഎ പ്രസിഡൻ്റുമായ ശശിധരൻ.എ അദ്ദേഹത്തിൻ്റെ അമ്മ പരേതയായ അടുക്കാടുക്കം മാധവിയമ്മയുടെ സ്മരണയ്ക്കായിട്ടാണ് പുതിയ പതാക പീഠം നിർമ്മിച്ചത്. പ്രധാനധ്യാപകൻ കെ.നാരായണൻ പതാക ഉയർത്തി. ചടങ്ങിൽ പ്രിൻസിപ്പൾ ഇൻചാർജ് ഷാജി ജോസഫ്. പി, പി ടി എ വൈസ് പ്രസിഡൻ്റ് ജോസ് മോൻ സിറിയക്ക് , മദർ പിടിഎ പ്രസിഡൻ്റ് ഷീല.എം, സീനിയർ അസിസ്റ്റൻറ് പ്രശാന്ത് .പി .ജി, എസ് എം സി വൈസ് ചെയർമാൻ വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. മോട്ടിവേഷൻ സ്പീക്കറും മുൻ പിടിഎ പ്രസിഡൻ്റുമായ ബാലചന്ദ്രൻ കൊട്ടോടി സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. അധ്യാപകരായ അനിൽകുമാർ.കെ, സുരേഷ് .എസ്, സുമതി.എം, രാജൻ .കെ , പിടിഎ അംഗം വിജേഷ് എന്നിവർ നേത്യത്വം നൽകി
