രാജപുരം: 2026–28 വർഷത്തെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ റാണിപുരത്ത് ഓണാഘോഷവും ജില്ലാ ഭാരവാഹികളുടെ സ്വീകരണവും സംഘടിപ്പിച്ചു. റാണിപുരം വാലി വ്യൂ റിസോർട്ടിൽ നടന്ന ചടങ്ങിൽ
ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഓണാഘോഷവും, വിവിധ കലാ-കായിക മത്സരങ്ങളുടെ ഉദ്ഘാടനം പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാലും നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി, ജില്ലാ സെക്രട്ടറി കെ.അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ സംവിധായകരായ വിജേഷ്.കെ, ആമീർ പള്ളിക്കൽ, ബ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിലീപ് പി.ജി., വനിതാ സംരംഭക ത്രേസ്യാമ്മ ജെയിംസ്, 45 വർഷമായി പാണത്തൂരിൽ വ്യാപാരരംഗത്ത് പ്രവർത്തിക്കുന്ന മുഹമ്മദ് പി.എം., നിരവധി തവണ രക്തദാനം നടത്തിയ മുൻ യൂണിറ്റ് അംഗം അജി ജോസഫ്, 46 വർഷത്തിലധികം പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ സേവനമനുഷ്ഠിച്ച ജോസഫ് എസ്., കാസർഗോഡ് ജില്ലയിലെ മികച്ച ബി.എൽ.ഒ ആയി തിരഞ്ഞെടുക്കപ്പെട്ട കരീം എച്ച്.സി., ഏകദേശം 50 വർഷമായി ഡ്രൈവിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന കുമാരൻ, വന്യജീവി വകുപ്പിന്റെ കീഴിൽ പ്രതിഫലേച്ഛയില്ലാതെ സേവനം ചെയ്യുന്ന സ്നേക്ക് റെസ്ക്യൂവർ റെജിമോൻ പി.സി. എന്നിവരെ ആദരിച്ചു.
എസ്.എസ്.എൽ.സി., പ്ലസ് ടു, ഡിഗ്രി തുടങ്ങിയ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ജെ. ജെയിംസ്, വാർഡ് മെമ്പർമാരായ ഷിബു മൈലാട്ടി, റീന തോമസ്, ഹെഡ് ലോഡ് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ.ഇ. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
യൂണിറ്റ് പ്രസിഡന്റ് പി.എൻ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജിമോൻ കെ.ജി. സ്വാഗതവും ട്രഷറർ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു. കലാ-കായിക മത്സരങ്ങൾക്ക് വൈസ് പ്രസിഡന്റ് സി.എം.വിനോദും ജോയിന്റ് സെക്രട്ടറി ഡോൺ ജോസഫും നേതൃത്വം നൽകി.
മാലോം യൂണിറ്റ് പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായ ടോമിച്ചൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാന വിതരണം നിർവഹിച്ചു.
