രാജപുരം: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സ്കൂൾ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ (SEP) ഉദ്ഘാടന കർമ്മം പ്രൗഢഗംഭീരമായി നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് മാനേജർ റവ. ഫാ. സാമുവൽ അനിമൂട്ടിൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ അക്കാദമിക മികവിനൊപ്പം സർഗ്ഗാത്മകവും വ്യക്തിത്വപരവുമായ കഴിവുകൾ വളർത്തിയെടുക്കാൻ ഇത്തരം പദ്ധതികൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് മധു എൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗത പ്രസംഗം നടത്തി. എസ്.ഇ.പി സ്കൂൾ കോർഡിനേറ്റർ ആന്റണി പി. സി പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും നടപ്പിലാക്കാൻ പോകുന്ന വിവിധ ഘട്ടങ്ങളെക്കുറിച്ചും വിശദീകരിച്ചു. സ്റ്റാഫ് പ്രതിനിധി സിജോ കുര്യൻ കൃതജ്ഞത രേഖപ്പെടുത്തി. ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു.
