റാണിപുരത്തെ സർവീസ് വില്ലയുടെ ഉടമയെ ഫോണിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം.

രാജപുരം: റാണിപുരത്തെ സർവീസ് വില്ലയുടെ ഉടമയെ ഫോണിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായി പരാതി. ഇതു സംബന്ധിച്ച് റാണിപുരത്തെ ഒലിവ് സർവീസ്  വില്ല ഉടമ ഐവിൻ ജോസഫ്  പുതംപാറ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.  കാഞ്ഞങ്ങാട് കല്ലൂരാവിയിലെ പി.വി. അഷറഫിനെതിരെയാണ് പരാതി നൽകിയത്.  ഒലിവ് സ്ഥാപനം അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും അതിൻ്റെ വിവരാവകാശ രേഖ തൻ്റെ പക്കലുണ്ടെന്നും പറഞ്ഞാണ് ഭീഷണി. ഫോണിലൂടെയുള്ള ഭീഷണിക്ക് പുറമെ സോഷ്യൽ മീഡിയയിലും സ്ഥാപനത്തിൻ്റെ പേരിൽ മോശം പരാമർശം നടത്തി. എറണാകുളത്തെ മാധ്യമ പ്രവർത്തകരെ കുട്ടി സ്ഥാപനത്തിൻ്റെ വീഡിയോ എടുത്ത് വാർത്ത നൽകി സ്ഥാപനം പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഐവിൻ ജോസഫ് പറയുന്നു. അവശ്യപ്പെടുന്ന പണം തന്നാൽ വാർത്ത നൽകാതിരിക്കാം എന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു.
 സംസ്ഥാന ടൂറിസം വകുപ്പി ന്റെയും പഞ്ചായത്തിൻ്റെയും അംഗീകാരമത്തോടെയാണ് തൻ്റെ സ്ഥാപനം പ്രവർത്തിവരുന്നതെന്നു ഐവിൻ പറയുന്നു.
കല്ലൂരാവിയിലെ അഷറഫിന് പുറമെ, എ.പി.ബഷീർ,  റത്തുഷ എന്നിവർ പ്രശ്നം ഉടനെ പരിഹരിച്ചില്ലെങ്കിൽ വലിയ സാമ്പത്തിക ഫൈൻ സർക്കാരിൽ അടക്കേണ്ടിവരുമെന്നും
അതൊഴിവാക്കാൻ കാണേണ്ടപോലെ കാണണമെന്നും ഇല്ലെങ്കിൽ എട്ടോളം മീഡിയ പ്രവർത്തകരെ കൂട്ടി സർവ്വീസ് വില്ലയിൽ വന്ന് വീഡിയോ എടുത്ത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതേ തുടർന്നാണ് റാണിപൂരം ഇക്കോടൂറിസം അസോസിയേഷൻ്റെ നേതൃത്വത്തിൽ  രാജപുരം സർക്കിൾ ഇൻസ്പെക്ടർ, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകിയതെന്ന്
അസോസിയേഷൻ  പ്രസിഡന്റ് ബിജി കെ.തോമസ്, വൈസ് പ്രസിഡന്റ് എസ്.മധുസൂദനൻ, സെക്രട്ടറി കെ.വി.ഗണേശൻ, ജോയിന്റ് സെക്രട്ടറി ഷാജി ചാരാത്ത്, ട്രഷറർ ഐവിൻ ജോസഫ് , അനിൽ വെട്ടിക്കാട്ടിൽ, മാത്യു ജോസഫ് , ജോയി ജോസഫ് എന്നിവർ അറിയിച്ചു.