കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൂൾ എൻറിച്ച്മെന്റ് പ്രോഗ്രാമിന് തുടക്കമായി

രാജപുരം: കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സ്കൂൾ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ (SEP) ഉദ്ഘാടന കർമ്മം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാസർകോട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീന തോമസ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കള്ളാർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് മെമ്പർ ശ്രീമതി ബിന്ദു ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സുനിത.എം സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻ്റ് ഉമ്മർ പൂണൂർ, എസ് എം സി ചെയർമാൻ ശശിധരൻ, ഹെഡ്മാസ്റ്റർ നാരായണൻ.കെ , സീനിയർ അസിസ്റ്റൻ്റ് പ്രശാന്ത് .പി.ജി, സ്റ്റാഫ് സെക്രട്ടറി ശ
സുമതി.എം എന്നിവർ സംസാരിച്ചു. ഡയറ്റ് ഫാക്കൽട്ടി വിനോദ് കുമാർ  പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും നടപ്പിലാക്കാൻ പോകുന്ന വിവിധ ഘട്ടങ്ങളെക്കുറിച്ചും വിശദീകരിച്ചു. കോഓഡിനേറ്റർ ജിൻസി മാത്യു നന്ദി പറഞ്ഞു. ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു.