രാജപുരം : ദേശിയ തൊഴിലാളി ദിനമായ സെപ്തംബർ 17 വിശ്വകർമ്മ ജയന്തിയായി ബിഎംഎസ് പാണത്തൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ആഘോഷത്തിൻ്റെ ഭാഗമായി ബളാന്തോട് ടൗണിൽ തൊഴിലാളി പ്രകടനവും, മിൽമ ഓഡിറ്റോറിയത്തിൽ പ്രവർത്തക സമ്മേളനവും നടത്തി. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് ഗീതാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് സുരേഷ് പെരുമ്പള്ളി അധ്യക്ഷത വഹിച്ചു. ആർഎസ്എസ് ഖണ്ഡ് പ്രൗഡ പ്രമുഖ്
ദിലീപ് എൻ.ആർ മുഖ്യപ്രഭാഷണം നടത്തി. പനത്തടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ കെ.കെ.വേണുഗോപാൽ, എം ഷിബു, മേഖലാ പ്രഭാരിയും സംസ്ഥാന സമിതി അംഗവുമായ കൃഷ്ണൻ കേളോത്ത് എന്നിവർ സംസാരിച്ചു. മേഖല വൈസ് പ്രസിഡണ്ട് തങ്കച്ചൻ പാണത്തൂർ
റിപ്പോർട്ടും, കള്ളാർ പഞ്ചായത്ത് സെക്രട്ടറി ഭാസ്കരൻ കൊട്ടോടി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. മേഖല കമ്മറ്റിയംഗം അശോകൻ സ്വാഗതവും
കള്ളാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സുകുമാരൻ കൊട്ടോടി നന്ദിയും പറഞ്ഞു.
