കോൺക്രീറ്റ് ചെയ്ത് ദിവസങ്ങൾ കഴിയുന്നതിന് മുമ്പേ പാതയോരംകുത്തിപ്പൊളിച്ച് വാട്ടർ അതോറിറ്റി .

രാജപുരം: പാതയോരം കോൺക്രീറ്റ് ചെയ്ത് ദിവസങ്ങൾ കഴിയുന്നതിന് മുമ്പേ കുത്തിപ്പൊളിച്ച് വാട്ടർ അതോറിറ്റി . രാജപുര ടൗണിലാണ് ദിവസങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തിയാക്കിയ ഐറിഷ് ഡ്രെയിനേജ് കോൺക്രീറ്റ് വാട്ടർ അതോറിറ്റി ജീവനക്കാരെത്തി ജെസിബി ഉപയോഗിച്ച് കുത്തിപ്പൊളിച്ചത്. കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് ജലവിതരണ പൈപ്പ് റോഡ് പണിക്കാർ പൊട്ടിച്ചതാണ് നിലവിൽ കോൺക്രീറ്റ് കുത്തിപ്പൊളിക്കാൻ കാരണമെന്ന് വാട്ടർ അതോറിറ്റി ജീവനക്കാർ പറയുന്നു