കേരള സീനിയർസിറ്റിസൻസ് ഫോറം കള്ളാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശിൽപ്പശാല ഒക്ടോബർ 4 ന് കള്ളാറിൽ

രാജപുരം: വയോജന ദിനാചരണത്തിൻ്റെ ഭാഗമായി കേരള സീനിയർ സിറ്റിസൺസ് ഫോറം കള്ളാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 4ന് കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ ഏകദിന ശിൽപ്പശല സംഘടിപ്പിക്കുന്നു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ.രജിത ഉദ്ഘാടനം ചെയ്യും. സീനിയർ സിറ്റിസൺ ഫോറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോസ് കൈതമറ്റം അധ്യക്ഷത വഹിക്കും. സെക്രട്ടറി തോമസ് വടക്കേമുണ്ടാനിയിൽ സ്വാഗതം പറയും. പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ റോയി പി.എൽ സംസാരിക്കും. ഫോറം സംസ്‌ഥാന സെക്രട്ടറി ജോർജ് വർഗീസ് ക്ലാസെടുക്കും. ആരോഗ്യത്തോടെ വയസ്സാകുക എന്ന വിഷയത്തിൽ പൂടുംകല്ല് താലൂക്ക് ആശുപത്രി ഡയറ്റീഷൻ മൃദുല അരവിന്ദ് ആരോഗ്യ ക്ലാസെടുക്കും. പഞ്ചായത്ത് കമ്മിറ്റി ട്രഷറർ ജോൺ.പി.എം നന്ദി പറയും