കള്ളാർ പഞ്ചായത്ത് കൃഷിഭവനും ആത്മ കാസർഗോഡും സംയുക്തമായി തേനീച്ച കൃഷി പരിശീലനം സംഘടിപ്പിച്ചു.

രാജപുരം: കള്ളാർ പഞ്ചായത്ത് കൃഷിഭവനും ആത്മ കാസർഗോഡും സംയുക്തമായി തേനീച്ച കൃഷി പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റു കെ.രജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എം.എം.സൈമൺ അധ്യക്ഷത വഹിച്ചു. . വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത.പി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോയ് പി.എൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീവിദ്യ.പി, വാർഡ് മെമ്പർമാരായ വാസു.പി.എ, ലീല മോഹനൻ, മിനി ഫിലിപ്പ്, എം.എം.സാബു, രേഖ.സി, ലിറ്റി ജോസ്, ബിന്ദു ഗംഗാധരൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഹനീന .കെ.എം സ്വാഗതവും ആത്മ ബി.ടി.എം. കുമാരി അലീന ഏലിയാസ് നന്ദിയും പറഞ്ഞു.. നാഷണൽ ബീ ബോർഡ് മെമ്പർ ചാർളി മാത്യു ക്ലാസ് കൈകാര്യം ചെയ്തു. പഞ്ചായത്ത് വാർഷിക പദ്ധതിയിലെ (തേൻ കൃഷി വികസനം) ഗുണഭോക്താക്കൾക്കായാണ് പരിശീലനം സംഘടിപ്പിച്ചത്.