രാജപുരം: 2026 27 വർഷത്തിലേക്കുള്ള സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിപാടിയായ ക്വിസ് മത്സരം വിസ്കിഡ് 2026 രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ പാരിഷ് ഓഡിറ്റോറിയത്തിൽ
നടന്നു. 38 ഹൈസ്കൂൾ നിന്ന് 114 വിദ്യാർത്ഥികളും 10 ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള 30 വിദ്യാർഥികളും മത്സരത്തിൽ പങ്കെടുത്തു. ക്വിസ് മത്സരത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടമത്തും ഒന്നാം സ്ഥാനം നേടി . ജില്ലാ പോലീസ് മേധാവി നിധിൻ രാജു വിജയികൾക്കുള്ള ക്യാഷ് പ്രൈസും ഉപഹാരവും കൈമാറി സമാപന ചടങ്ങിൽ ജില്ലാ നോടൽ ഓഫീസർ പി.പി.കരുണാകരൻ അധ്യക്ഷത വഹിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് കെ.രജിത മുഖ്യാതിഥിയും ബേക്കൽ ഡിവൈഎസ്പി കെ.വിനോദ് കുമാർ വിശിഷ്ടാതിഥിയുമായി. ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സജോ സൈമൺ സ്വാഗതം പറഞ്ഞു. സജി മാത്യു, രാജപുരം സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് കുമാർ, രാജപുരം എസ് എച്ച് അഭിജിത്ത് എന്നിവർ സംസാരിച്ചു. രാമകൃഷ്ണൻ ചാലിങ്കൽ നന്ദി പറഞ്ഞു.
സമ്മാനദാനത്തിനുശേഷം ചാലിങ്കാൽ നാടകവീടിൻ്റെ ലഹരി വിരുദ്ധനാടകം കുരുക്ക് അരങ്ങേറി.
