കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ജില്ലാ ഭാരവാഹികൾക്കുള്ള ആദരവും നടന്നു.

രാജപുരം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൈനിക്കര ജോയ്സ് ഹോംസ്റ്റേയിൽ വച്ച് കുടുംബസംഗമവും ജില്ലാ ഭാരവാഹികൾക്കുള്ള ആദരവും നടന്നു. യൂണിറ്റ് പ്രസിഡണ്ട് ജയിൻ. പി.വർഗീസിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു , ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി മുഖ്യ പ്രഭാഷണം നടത്തി ചടങ്ങിൽ വച്ച് ജില്ലാ മേഖലാ ഭാരവാഹികളെ അനുമോദിച്ചു. കൂടാതെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരന്മാരെയും ആദരിച്ചു. മുൻ യൂണിറ്റ് ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു.
കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.എം.സൈമൺ, ജില്ലാ സെക്രട്ടറി കെ.അഷറഫ്, കെ.വി.ദാമോദരൻ, മേഖലാ കൺവീനർ സുനിൽകുമാർ, ട്രഷറർ അനീഷ് കോളിച്ചാൽ, ജില്ലാ കൗൺസിൽ അംഗം എൻ.മധു , വനിതാ വിംഗ് ജില്ലാ സെക്രട്ടറി രാജി സുനിൽ, വനിതാ പ്രസിഡന്റ് ഡെയ്സി തോമസ്, സി.ടി.ലൂക്കോസ്, പി.എ.ജോസഫ് എന്നിവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവൻ.പി.ടി സ്വാഗതവും ട്രഷറർ കെ.സുധാകരൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.