റാണിപുരത്ത് കാട്ടന കൃഷി നശിപ്പിച്ച സ്ഥലം കാഞ്ഞങ്ങാട് എം എൽ എ അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ സന്ദർശിച്ചു.

രാജപുരം:കാട്ടന കൃഷി നശിപ്പിച്ച സ്ഥലം കാഞ്ഞങ്ങാട് എം എൽ എ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ സന്ദർശിച്ചു. റാണിപുരം വിനോദ സഞ്ചാരകേന്ദ്രത്തിന് സമീപം പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സുരേഷ് പനത്തടി പാട്ടത്തിനെടുത്ത കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കാട്ടനകൂട്ടമിറങ്ങി കവുങ്ങ് കൃഷി വലിയ തോതിൽ നശിപ്പിച്ചത്.റാണിപുരം വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന കൃഷിയിടമാണിത്. കാട്ടാനശല്യം രൂക്ഷ മായത്തോടെ വർഷങ്ങൾക്ക് മുൻപ് തന്നെ വനം വകുപ്പ് ഈ മേഖലയിൽ സൗരോർജ വേലി ഒരുക്കിയിരുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.രഘുനാഥ് പൊതു പ്രവർത്തകരായ സുനിൽ മാടക്കൽ, കെ.കെ.സുകുമാരൻ, വാർഡ് മെമ്പർ എം.ഷിബു തുടങ്ങിയവർ കൂടെ ഉണ്ടായിരുന്നു.