രാജപുരം: ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് അരക്ക് താഴെ തളര്‍ന്ന് കിടപ്പിലായി തളർന്നിട്ടും തളരാത്ത മനസുമായി ജീവിക്കുന്ന നിർധന യുവാവ് എണ്ണപ്പാറ പേരിയയിലെ സനോജ് മാധവന് നാട്ടുകാര്‍ നിര്‍മിച്ചുനല്‍കിയ സ്നേഹവീടിന്റെ താക്കോല്‍ കൈമാറ്റം നവംബര്‍ 15ന് രാവിലെ 11.30ന് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ചര്‍ച്ച് വികാരി ഫാ.ജോയിസ് കാരിക്കാത്തടത്തില്‍, ഭവനനിർമ്മണകമ്മറ്റി രക്ഷാധികാരി യു നാരായണന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് താക്കോൽ സനോജിനും കുടുംബത്തിനുംകൈമാറും. പഞ്ചായത്തംഗങ്ങളായ സജിത ശ്രീകുമാര്‍, രാജന്‍ അയ്യങ്കാവ്, ശ്രീജിത്ത് പറക്കളായി എന്നിവര്‍ സംബന്ധിക്കും.
അരക്കുതാഴ ചലനശേഷിയില്ലാതെ കഴിഞ്ഞ 9 വർഷമായി കിടപ്പിലായികുഞ്ഞുവീടെന്ന എന്ന സ്വപ്‌നവുംകണ്ട് ജിവിച്ച യുവാവിന് . ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ മാത്രമാണ് വരുമാനം ഇൗ നിർധന കുടുംബത്തിന് പേരിയ ജംഗഷ്‌നിൽ നല്ല മാർക്കറ്റ്വവിലയുള്ള അഞ്ചുസെന്റ് സ്ഥലം ഉഷപേരിയ എന്ന വീട്ടമ്മ ദാനം ചെയ്യാൻ തയ്യാറായതോടെയാണ് സനോജിന് വീടൊരുക്കാൻ നാട് രംഗത്തിറങ്ങിയത് . വാർഡ് മെന്പർ കെ.രാജൻ ചെയർമാനും കപിൽകുമാർ കൺവീനറുമായ ഭവന നിർമ്മാണ കമ്മറ്റി ക്കുപിന്നിൽ , പൊതുപ്രവർത്തകരായ പനങ്ങാട്ടെ യു നാരായണൻനായർ,കെ ശ്രീജൻ , ഭൂമി ദാനംചെയ്‌ത വട്ടക്കാല കുടുംബത്തിലെ ഉഷ, ഭർത്താവ് മണി , റിട്ട. അധ്യാപകരും നാട്ടുകാരുമായ കുഞ്ഞിക്കണ്ണൻപുളിയിലകൊച്ചി, ഗോപിപേരിയ എന്നിവർ കമ്മറ്റിക്കൊപ്പം കട്ടക്ക് നിന്നപ്പോൾ എണ്ണപ്പാറ ഹോളി സ്പിരിറ്റ് ചര്‍ച്ച് വികാരി ഫാ.ജോയിസ് കാരിക്കാത്തടത്തിലിന്റെ നേതൃത്വത്തിൽ ഇടവക കൂട്ടായ്മവീടിന്റെ
തറ നിര്‍മിച്ചു നൽകിയപ്പോൾ പിന്നീടെല്ലാം വേഗത്തിലായി. സനോജിന്റെ സഹപാഠി കൂട്ടായ്‌മയും പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ജിവനക്കാർ എന്നിവരും രാഷ്‌ട്രീയ നേതൃത്വങ്ങൾ , സന്നദ്ധസംഘടനകൾ , യുവജന തൊഴിലാളി പ്രസ്ഥാനങ്ങൾ, കുടുംബശ്രീ, സ്വയം സഹായ സംഘങ്ങൾ , ആരാധനാലയങ്ങൾ തുടങ്ങി്യ്വയെല്ലാം നാടിന്റെ നന്മ മനസിനൊപ്പം നിന്നു 740 സ്വക്‌യർമീറ്ററിൽ രണ്ട് ബാത്ത് അറ്റാച്ചഡ് ബഡ്‌റൂം, ഹാൾ അടുക്കള വർക്ക് എരിയ എന്നവയടങ്ങിയ ഭിന്നശേഷി സൗഹൃദമായ മനോഹരമായ വീട്. കെഎസ്‌ഇബി അധികൃതർ സ്വകാര്യ റോഡരികുവഴി മൂന്ന് പോസ്‌റ്റിട്ടാണ് വൈദ്യുതി എത്തിച്ചത്. ഭൂമി ദാനം ചെയ്‌ത വീട്ടുകാർ താൽക്കാലികമായി കുടിവെള്ള സൗകര്യമൊരുക്കിനൽകി. പഞ്ചായത്ത് അധികൃതർ കുഴൽ കിണർ നിർമ്മിച്ച് സനോജിന് കൂടിവെള്ള സൗകര്യമൊരുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
