ഒടയംചാൽ ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികളുടെ ലേലംനവംബർ 25 ന് രാവിലെ 11 മണിക്ക് .

രാജപുരം: കോടോം ബേളൂർ  പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ഒടയംചാൽ ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികൾ നവംബർ 25 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ  പരസ്യമായി ലേലം ചെയ്യും.. താൽപര്യമുള്ള വ്യക്തികൾക്കും വ്യാപാരികൾക്കും ലേലത്തിൽ പങ്കെടുക്കാം. ലേലവുമായി ബന്ധപ്പെട്ട നിബന്ധനകളും മറ്റ് വിശദാംശങ്ങളും പഞ്ചായത്ത് ഓഫീസിൽ നിന്ന് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
പരപ്പ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന കോടോം ബേളൂർ  പഞ്ചായത്ത് 95.44 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്താണ്. 2011-ലെ സെൻസസ് പ്രകാരം 33,211 ജനസംഖ്യയുള്ള പഞ്ചായത്തിൻ്റെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് ഒടയംചാൽ. കാഞ്ഞങ്ങാട് പാണത്തൂർ, പാണത്തൂർ, വെള്ളരിക്കുണ്ട്, ഉദയപുരം, പെരിയ തുടങ്ങിയ പ്രധാന റോഡുകൾ സംഗമിക്കുന്ന പ്രദേശമെന്ന നിലയിൽ ഒടയംചാലിന് സവിശേഷമായ വാണിജ്യ പ്രാധാന്യമുണ്ട്. പഞ്ചായത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നതിനും, പ്രദേശത്തെ വ്യാപാര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കൂടി ലക്ഷ്യമിട്ടാണ് ഷോപ്പിംഗ് കോംപ്ലക്സ് ഒരുക്കിയിട്ടുള്ളത്.
കോടോം ബേളൂരിൻ്റെ വികസന ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ് ഷോപ്പിംഗ് കോംപ്ലക്സ്. വ്യാപാര-വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2000 മാർച്ച് ഒന്നിന് 2.80 ഏക്കർ സ്ഥലം പഞ്ചായത്ത് ഇതിനായി ഏറ്റെടുത്തു. തുടർന്ന് വിവിധ ഘട്ടങ്ങളിലൂടെയുള്ള പ്രവർത്തനങ്ങൾക്കൊടുവിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഷോപ്പിംഗ് കോംപ്ലക്സ് യാഥാർഥ്യമായി.
ഏകദേശം 8 കോടി 14 ലക്ഷം രൂപ
ചെലവഴിച്ച് കേരള നഗര-ഗ്രാമ വികസന ധനകാര്യ കോർപ്പറേഷൻ വായ്പയും വാർഷിക പദ്ധതി വിഹിതവും ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. രണ്ട് നിലകളിലായി 36 മുറികളുള്ള ഷോപ്പിംഗ് കോംപ്ലക്സാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
വർഷംതോറും വർധിച്ചുവരുന്ന വികസന ആവശ്യങ്ങൾ നിറവേറ്റുന്നതിന് പഞ്ചായത്തിൻ്റെ തനത് വരുമാനം ശക്തിപ്പെടുത്തേണ്ടതുണ്ട്. സാഹചര്യത്തിൽ ഷോപ്പിംഗ് കോംപ്ലക്സിലെ മുറികൾ ഫലപ്രദമായി വിനിയോഗിക്കുന്നതും അവയുടെ പ്രവർത്തനം സജീവമാക്കുന്നതും ആണ് പഞ്ചായത്തിൻ്റെ പ്രധാന ലക്ഷ്യം. ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികൾ ചെയ്യുന്നതിലൂടെ വ്യാപാര പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുന്നതിനും തദ്ദേശീയമായ തൊഴിൽ-വ്യാപാര സാധ്യതകൾ വർധിക്കുന്നതിനും പഞ്ചായത്തിൻ് തനത് വരുമാനം മെച്ചപ്പെടുത്തുന്നതിനും സാധിക്കും.
2025 ഒക്ടോബർ 2 ന്. മുഖ്യമന്ത്രി പ്രസ്തുത ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തുവെങ്കിലും, കെട്ടിട നമ്പറിംഗ്, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കംപ്ലീഷൻ സർട്ടിഫിക്കറ്റ്, കെഎസ്‌ഇബി  കണക്ഷൻ, ഷോപ്പിംഗ് കോംപ്ലക്സ് ബൈ  ലോ അംഗീകാരം, വാടക അനുമതി തുടങ്ങിയ ഫയൽ നടപടികളുടെ പൂർത്തീകരണത്തിൻ്റെ ഭാഗമായിട്ടാണ് ഷോപ്പിംഗ് കോംപ്ലക്സ് തുറന്ന് പ്രവർത്തിപ്പിക്കാർ കാലതാമസം നേരിട്ടത്.
ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ 24 ന് 3 മണിയ്ക്ക് മുൻപായി ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷയും എഗ്രിമെന്റും സമർപ്പിക്കേണ്ടതും നവംബർ 25 ന് രാവിലെ 10.30 നുള്ളിൽ ക്വട്ടേഷൻ സമർപ്പിക്കേണ്ടതും അന്നേ ദിവസം രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരസ്യ ലേലത്തിൽ എത്തിച്ചേരേണ്ടതുമാണ്. ലേലവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്കും നിബന്ധനകൾക്കുമായി പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന്
പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ജയചന്ദ്രൻ,  വൈസ് പ്രസിഡണ്ട് ടി.പി.വന്ദന, പത്തായത്ത് അംഗം പ്രദീപ് കോടോം, അസി. സെക്രട്ടറി വരയിൽ കുഞ്ഞിക്കണ്ണൻ, ഹെഡ് ക്ലാർക്ക് സി. രാജേഷ് എന്നിവർ അറിയിച്ചു. പ