രാജപുരം: രാജപുരം, പനത്തടി ഫൊറോനകള്‍ രാജപുരം സ്ക്കൂള് ഗ്രൗണ്ടില്‍ ഡിസംബര്‍ 13 മുതല്‍ 16 വരെ നടത്തുന്ന 13-ാമത് ബൈബിള്‍ കണ്‍വെന്‍ഷനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്രദര്‍ .മരിയോ ജോസഫ് ടീമാണ് കണ്വെന്ഷന് നയിക്കുന്നത്.തലശ്ശേരി അതിരൂപത മെത്രപൊലീത്തമാര്‍.ജോര്‍ജ് ഞരളക്കാട്ട് ദിവ്യബലിയര്‍പ്പിച്ച് ഉദ്ഘാടനം ചെയ്യും.കോട്ടയം അതിരൂപത മെത്രപൊലീത്ത മാത്യു മുലക്കാട്ട് സഹായ മെത്രാന് മാര്‍. ജോസഫ് പണ്ടാരശ്ശേരിയില്‍, തലശ്ശേരി അതിരൂപത സഹായ മെത്രാന് മാര്‍ജോസഫ് പാംപ്ലാനി എന്നിവര്‍ ദിവ്യ ബലിയര്‍പ്പിച്ച് നാലു ദിവസങ്ങളില്‍ സന്ദേശം നല്‍കും.കണ്വെന്ഷന് വൈകുന്നേരം 3.30ന് ജപമാലോടുകൂടി ആരംഭിച്ച് 9.30 ന് സൗഖ്യാരാധനയോടെ സമാപിക്കുന്നു. കണ്വെന്ഷന് കഴിഞ്ഞ് എല്ലാഭാഗങ്ങളിലേയ്ക്കും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ സമിതിചെയര്‍മാന്‍ റവ.ഫാ.ജോര്‍ജ്ജ് പുതുപ്പറമ്പില്‍,ജനറല്‍ കണ്‍വീനര്‍ റവ.ഫാ,തോമസ് പട്ടാംകുളം,കോ-ഓഡിനേറ്റര്‍ സജി മുളവനാല്‍,മീഡിയ ആന്‍ഡ് പബ്ലിസിറ്റി ചെയര്മാന് റവ.ഫാ.അരുണ്‍ മുയല്കല്ലങ്കല്,കണ്‍വീനര്‍ ജിജി കിഴക്കേപ്പുറത്ത് എന്നിവര്‍ പങ്കെടുത്തു.