പെരുപാമ്പുകള്‍ പെരുകുന്നു നാട്ടുക്കാര്‍ ഭയത്തില്‍

രാജപുരം: കളളാര്‍ പഞ്ചായത്തിലെ പടംകല്ല് ഇടക്കടവില്‍ ഇന്നലെ രാത്രിയില്‍ നാട്ടുകാര്‍ വീണ്ടും പെരുപാമ്പിനെ പിടികൂടി ഈ പ്രദേശത്തു നിന്നും അടുത്തകാലത്തായി ഇത് മൂന്നാമത്തെ പ്രാവശ്യമാണ് പെരുമ്പാമ്പിനെ പിടികൂടുന്നത്. ഒന്നരമാസം മുമ്പ് ഇടക്കടവിലെ റോയി തോമസിനെ പറമ്പില്‍ കാടുകൊത്തുമ്പോഴാണ് പെരുപാമ്പിനെ കണ്ടത്. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ഇരുന്നൂറു മീറ്റര്‍ അപ്പുറം വീട്ടുവളപ്പില്‍ നിന്നും വീണ്ടും പെരുപാമ്പിനെ പിടി കുടുകയായിരുന്നു. ഇന്നലെ രാത്രി ഇതിന്റെ തൊട്ടടുത്ത് ഉമ്മംകുന്നേന്‍ മാത്യുവിന്റെ വീടിനു സമീപത്തു നിന്നാണ് ബൈക്ക് യാത്രകാരന്‍ റോഡ് മുറിച്ചു കടക്കുന്ന പെരുപാമ്പിനെ കണ്ട് ഭയന്ന് നിലവിളിച്ചത്. ഓടിക്കുടിയ നാട്ടുകാര്‍ അയ്യങ്കാവിലെ ക്യഷ്ണനെ വിളിച്ച് പെരുപാമ്പിനെ പിടിക്കൂട്ടുകയാരുന്നു.
മറ്റു രണ്ട് പാമ്പിനെയും പിടിച്ചു ചാക്കിലാക്കി ഫോറസ്റ്റ് ഓഫീസര്‍ക്ക് കൈമാറിയതും ക്വഷ്ണന്‍ തന്നെയാണ്. പലയിടങ്ങളിലായിട്ട് പെരുപാമ്പിനെ കണ്ടതായി നാട്ടുകാര്‍ പറയുന്നു എന്നാല്‍ പ്രദേശ വാസികള്‍ പെരുപാമ്പിനെ പേടിച്ച് രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്നു.

Leave a Reply