രാജപുരം: ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തിന്റെ നൂറാം വാര്‍ഷികാഘോഷം ചര്‍ച്ച ക്ലാസ് സംഘടിപ്പിക്കുന്നു. രാജപുരം സെന്റ് പയസ്സ് ടെന്‍്ത് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കണ്‍സിലിന്റെയും, വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രാന്ഥാലയത്തിന്റെയും, പനത്തടി, കള്ളാര്‍ വായനശാല നേതൃത്വ സമിതിയുടെയും നേതൃത്വത്തില്‍ 13ന് പകല്‍ 11 മണി മുതല്‍ ഒരു മണിവരെ സെന്റ് പയസ്സ് കോളേജിയില്‍ വെച്ച് ചിന്താവിഷ്ടയായ സീത എന്ന കവിതയെ കുറിച്ച് ചര്‍ച്ച ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. റെക്ടര്‍ ഗുഡ് ഷെപ്പേഡ് മേജര്‍ സെമിനാരി ഡോ എമ്മാനുവേല്‍ ആട്ടേല്‍ കുന്നോത്ത് ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഡോ മേരിക്കുട്ടി അലക്സ് അധ്യക്ഷയായിരിക്കും. പുരോഗമന കലാസാഹിത്ത്യ സംഘം ജില്ലാ ജോ സെക്രട്ടറി ജി അബൂജാഷന്‍ വിഷയം അവതരണം നടത്തും. വെള്ളരിക്കുണ്ട് താലുക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എ ആര്‍ സോമന്‍ മോഡറേറ്റര്‍ ആയിരിക്കും.