ചുള്ളിക്കര :കാരുണ്യത്തിന്റെ മാസത്തിൽ മലയോര മേഖലയിലെ മഹല്ലുകളിലെ അർഹതപ്പെട്ട കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു. പൂടങ്കല്ല് -അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മസ്ജിദിനു കീഴിലുള്ള ദർസ് കമ്മിറ്റിയാണ് കിറ്റുകൾ എത്തിച്ചു നൽകുന്നത്. കിട്ടുവിതരണത്തിന്റ ഉത്ഘാടനം മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കെ. അബ്ദുല്ല ഹാജി നിർവഹിച്ചു.റഊഫ് മുസ്ലിയാർ, ഷിഹാബുദീൻ അഹ്സനി എന്നിവർ സംബന്ധിച്ചു