ചുള്ളിക്കര :കള്ളാർ ഗ്രാമ പഞ്ചായത്ത് നിയന്ത്രണത്തിലുള്ളതും, പൂടങ്കല്ല് താലൂക്ക് ആശുപത്രിയുടെ തൊട്ടടുത്തായി നിർമ്മാണം പൂർത്തിയായതുമായ ബഡ്‌സ് സ്കൂൾ പ്രത്യേക സാഹചര്യം പരിഗണിച്ച് താൽക്കാലിക കോവിഡ് ആശുപത്രിയായി പ്രഖ്യപിക്കണമെന്ന് എസ് വൈ എസ് പാണത്തൂർ സർക്കിൾ കമ്മിറ്റി സെക്രട്ടറി നൗഷാദ് കെ. പി
ചുള്ളിക്കര ആവശ്യപ്പെട്ടു. പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ രോഗികളും, വാക്‌സിനേഷനും, കോവിഡ് ടെസ്റ്റുമുൾപ്പെടെ വൻ ജനബാഹുല്യം കണക്കിലെടുത്ത് ഏറ്റവും അനുയോജ്യമായ നിലയിൽ സജ്ജമായ ബഡ്‌സ് സ്കൂൾ താൽക്കാലികമായി കോവിഡാശുപത്രിയാക്കുന്നത് ജനങ്ങൾക്ക് ഏറെ പ്രയോജനം ലഭിക്കുമെന്നും നൗഷാദ് അവകാശപെട്ടു.