പൂടംകല്ല് : കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ വാക്സിൻ നയത്തിൽ പ്രതിഷേധിച്ചും മനുഷ്യ ജീവന് വില കല്പിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും എല്ലാവർക്കും സൗജന്യ വാക്സിൻ നല്കാനുള്ള സംസ്ഥാന സർക്കാറിനെ അഭിനന്ദിച്ചും എൽ ഡി എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമുള്ള വീട്ടുമുറ്റ സത്യാഗ്രഹത്തിൽ വിവിധ കേന്ദ്രങ്ങളിൽ ജനതാദൾ എസ് നേതാക്കൾ പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് പി.പി.രാജു അരയി, സി.തമ്പാൻ, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട് രാജീവൻ പുതുക്കളം, യുവജനതാദൾ ജില്ലാ സെക്രട്ടറി സന്തോഷ് മാവുങ്കാൽ, വി.വെങ്കിടേഷ് ,എം.ഷാജി, ഉമ്മർ പാടലഡുക്ക എന്നിവർ പങ്കാളികളായി.