കാലിച്ചാനടുക്കം സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് ഭക്ഷ്യ കിറ്റ് നൽകി
കാലിച്ചാനടുക്കം: കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് കോവിഡ് പോസറ്റീവായ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകി. കാലിച്ചാനടുക്കം, ശാസ്താംപാറ, ആനപ്പെട്ടി, ചാമക്കുഴി, കലൈന്തടം, കായകുന്ന് എന്നിവടങ്ങളിലെ 22 കുടുംബങ്ങൾക്കാണ് 16 ഇനങ്ങൾ അടങ്ങുന്ന ഭക്ഷ്യ കിറ്റ് നൽകിയത്.
ഭക്ഷ്യകിറ്റിന്റെ ഉദ്ഘാടനം അമ്പലത്തറ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മൈക്കിൾ സെബാസ്റ്റ്യൻ നിർവഹിച്ചു.
എസ് പി സി കുട്ടികളായ അശ്വിൻ സുമേദ് , അനില ട്രീസ, വാർഡ് മെമ്പർ പി. ഷീജ , പിടിഎ പ്രസിഡന്റ് ടി.ജയചന്ദ്രൻ, എസ് എം സി ചെയർമാൻ സി.മധു , സിപിഒ കെ.വി.പത്മനാഭൻ, എസി പി ഒ സിജിമോൾ എന്നിവർ പങ്കെടുത്തു.