കോവിഡ് സമൂഹ അടുക്കളയിലേക്ക് കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അരിയും ഭക്ഷ്യധാന്യങ്ങളും നല്‍കി

പൂടംകല്ല്: ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ കോവിഡ് സമൂഹ അടുക്കളയിലേക്ക് കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അരിയും ഭക്ഷ്യധാന്യങ്ങളും നല്‍കി.ക്ലബ്ബ് പ്രസിഡണ്ട് ആര്‍.സൂര്യനാരായണ ഭട്ട് പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദിന് കൈമാറി ഉത്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.കെ വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു, ക്ലബ്ബ് ഭാരവാഹികളായ കെ.എന്‍.വേണു, സെബാന്‍ കാരക്കുന്നേല്‍, ജില്ലാ യുവജന ക്ഷേമ ബോര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ ബി.സുരേഷ് കുമാര്‍, കോവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തകരായ ഷാജിലാല്‍, ജോമോന്‍ പെരുമാലില്‍, വിനോദ് കുമാര്‍, സ്‌നേഹി ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply