കള്ളാർ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് വക പി പി കിറ്റ്, പൾസ് ഓക്സി മീറ്റർ എന്നിവ നൽകി
പൂടംകല്ല്: കള്ളാർ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് വക 50 പി പി കിറ്റ്, 5 പൾസ് ഓക്സി മീറ്റർ എന്നിവ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സന്തോഷ് ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി ജോസഫ് ചാക്കോ എന്നിവർ സംബന്ധിച്ചു.