രാജപുരം: സാക്ഷരത മിഷന്റെ മുഖപത്രമായ അക്ഷരകൈരളി മാസികയുടെ പ്രചരണത്തിന് പരപ്പ ബ്ലോക്കില്‍ തുടക്കമായി. ആദ്യ പ്രതി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഒ.അബ്ദുള്ളക്ക് നല്‍കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി നിര്‍വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധൃഷ രജനി കൃഷ്ണന്‍ നോഡല്‍ പ്രേരക് മാരായ എന്‍.വിന്‍സെന്റ്, കെ.ഒ.അനില്‍ കുമാര്‍, പ്രേരക്മാരായ ലതിക യാദവ്, സി.സി.ഗിരിജ, കെ.രജനി എന്നിവര്‍ സംബന്ധിച്ചു.