ബളാല്‍ അത്തിക്കടവില്‍ കാട്ടുപന്നി ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കെ.യു.ജോണിന് വനം വകുപ്പിന്റെ പ്രാഥമിക സഹായം കൈമാറി.

രാജപുരം: ബളാല്‍ അത്തിക്കടവില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കാട്ടുപന്നി ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ.യു.ജോണിന്സര്‍ക്കാരിന്റെ പ്രാഥമിക ധനസഹായമായി 25000 രൂപയുടെ ചെക്ക് മകന്‍ ജോബി ജോസഫിന് ആശുപത്രിയിലെത്തി ഡിഎഫ്ഒ ദിനേശ് കുമാര്‍, ഫോറസ്റ്റ് കാഞ്ഞങ്ങാട് റേഞ്ച് ഓഫിസര്‍ കെ.അഷറഫ്, ഫോറസ്റ്റര്‍ വിനോദ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. തുടര്‍ന്നുള്ള ധനസഹായവും വാഗ്ദാനം ചെയ്തു. പരുക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ ആറു മണിക്കൂര്‍ നീണ്ടുനിന്ന മേജര്‍ ഓപ്പറേഷന് വിധേയമാക്കിയ ജോണിന് കൈകള്‍ക്ക് ചലനശേഷി വീണ്ടു കിട്ടിയിട്ടുണ്ട്. കാലുകള്‍ അനക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്.

Leave a Reply