രാജപുരം: വെറുതെ സൈക്കിളില്‍ യാത്ര ചെയ്ത് രാജ്യം ചുറ്റുകയല്ല ഈ യുവാക്കള്‍. ഇവര്‍ രാജ്യം ചുറ്റി വരുമ്പോള്‍ പാവപ്പെട്ട 5 കുടുംബങ്ങള്‍ക്ക് വീടാകും . വയനാട് അമ്പലവയല്‍ സ്വദേശികളായ ടി.ആര് റെനീഷ്, കെ.ജി. നിജിന്‍ എന്നിവരാണ് 5 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാനുള്ള പണം കണ്ടെത്താന്‍ ഒരു രൂപ ചലഞ്ചുമായി സൈക്കിളില്‍ രാജ്യം ചുറ്റാനിറങ്ങിയത്. കണ്ണൂര്‍ ജില്ല കഴിഞ്ഞ് ഇവര്‍ ഇന്നലെ രാത്രി രാജപുരത്തെത്തി. കേരളത്തിലെ എല്ലാ ജില്ലകളിലെയും പര്യടനത്തിന് ശേഷം തമിഴ്നാട് ജില്ലയിലേക്ക് പ്രവേശിക്കാനാണ് യുവാക്കള്‍ ലക്ഷ്യമിടുന്നത്. യാത്രയില്‍ കാരുണ്യമതികളുടെ സഹായത്തോടെയാണ് താമസവും ഭക്ഷണവും.