
രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയോടനുബന്ധിച്ച് വികസന സെമിനാര്‍ സംഘടിപ്പിച്ചു പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ സെമിനാര്‍ ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ശൈലജ കരട് പദ്ധതി അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ഗോപാലകൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എസ്.ജയശ്രി , പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീലത, പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ ,പഞ്ചായത്ത് റിസോഴ്‌സ് പേഴ്‌സണ്‍ രാമചന്ദ്രന്‍ മാസ്റ്റര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.