രാജപുരം: മലയോരത്തിന്റെ അഭിമാനകരമായ സംഘടനയാണ് രാജപുരം പ്രസ് ഫോറമെന്ന് കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍. പ്രസ് ഫോറം അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണത്തിന്റ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ത്തകള്‍ നല്‍കിയതിലൂടെ മലയോരത്ത് നിരവധി വികസന മുന്നേറ്റങ്ങള്‍ കൊണ്ടുവരാന്‍ രാജപുരത്തെ പത്രപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ഏതൊരു വികസന കാര്യത്തിലും പ്രസ് ഫോറം ഇടപെടുകയും വീഴ്ചകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസ് ഫോറം പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.ശിവദാസന്‍, ജോയിന്റ് സെക്രട്ടറി സുരേഷ് കുക്കള്‍, എ.കെ.രാജേന്ദ്രന്‍
എം. പ്രമോദ് കുമാര്‍ , നൗഷാദ് ചുള്ളിക്കര എന്നിവര്‍ പ്രസംഗിച്ചു