രാജപൂരം. കോടോംബേളൂര്‍ പഞ്ചായത്ത് ഭരണസമിതി കൊടിയുടെ നിറം നോക്കി വികസനം നടപ്പാക്കി ചില പ്രദേശങ്ങളോട് കാണിക്കുന്ന അവഗണനക്കെതിരെ ഭാരതിയ ജനതാ പാര്‍ട്ടി കോടോം ബേളൂര്‍ പഞ്ചായത്ത് 59 നമ്പര്‍ അയ്യങ്കാവ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിനു മുമ്പില്‍ കൊറോണ പ്രൊട്ടോക്കോള്‍ പാലിച്ചു പ്രതിഷേധ ധര്‍ണ്ണാ സമരം നടത്തി. ബിജെപി ജില്ലാ കമ്മിറ്റി അംഗം എ.സുകുമാരന്‍ കാലിക്കടവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അശോകന്‍ കുയ്യങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ബൂത്ത് പ്രസിഡണ്ട് എ.രാജീവന്‍ പുതിയവളപ്പ് സ്വാഗതവും അഭിലാഷ് കാവുങ്കല്‍ നന്ദിയും പറഞ്ഞു.