വാഹനാപകടത്തിൽ പരുക്കേറ്റ് ശരീരം തളർന്ന കുടുംബൂർ വെള്ളടുക്കത്തെ ബാലൻ (48) സഹായം തേടുന്നു.
രാജപുരം: വാഹനാപകടത്തിൽ പരുക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട കുടുംബൂർ വെള്ളടുക്കത്തെ ബാലൻ (48) തുടർ ചികിത്സയ്ക്ക് സഹായം തേടുന്നു. കുടുംബൂരിൽ നിന്നാണ് ബാലനു വാഹനമിടിച്ച് ഗുരുതരമായി പരുക്കേൽക്കുന്നത്. മാസങ്ങളോളം കണ്ണൂരിലെ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നൽകാൻ പണമില്ലാതായതോടെ വീട്ടിൽ കിടപ്പിലാണ്. ബാലനെ സഹായിക്കാൻ കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ രക്ഷാധികാരി, കുറ്റിക്കോൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസി തോമസ് ചെയർപഴ്സൻ, എം.മോഹനൻ കൺവീനർ എന്നിവരായി നാട്ടുകാർ ബാലൻ ചികിത്സാ സഹായ സമിതി രൂപീകരിച്ച് കേരള ഗ്രാമീണ ബാങ്ക് ബന്തടുക്ക ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പർ: 404 2010 1062548, IFSC: KLGB00404-20. ഫോൺ: 9447374279.