കാപ്പുങ്കര കുടിവെള്ള പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കണമെന്ന് ഗുണഭോക്താക്കള്‍.

രാജപുരം: കാപ്പുങ്കര കുടിവെള്ള പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുക, കുടിവെള്ള ക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്വങ്ങള്‍ ഉന്നയിച്ച് കള്ളാര്‍ അഞ്ചാലയിലെ ഗുണഭോക്താക്കള്‍ കള്ളാര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ധര്‍ണയില്‍ മിനി രാജു അദ്ധ്യക്ഷത വഹിച്ചു. ഡെന്നി തോമസ്, ടി.ജെ.ജോസഫ് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് രാജീവ് ഫിലിപ്പ്, ജെസി, മേഴ്‌സി ജോയി, സിനോജ്, സുബിന്‍, പ്രസാദ് ചാക്കേ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply