രാജപുരം: യുദ്ധം നടക്കുന്ന ഉക്രൈനിലെ കീവില്‍ നിന്നും എത്തിയ മാലക്കല്ലിലെ ചെട്ടിക്കാത്തോട്ടത്തില് ടിനു ടോമിയെ കള്ളാര്‍ പഞ്ചായത്തു പ്രസിഡന്റ് ടി.കെ.നാരായണന് സന്ദര്‍ശിച്ചു. ഉക്രൈനിലെ ബോഗോമൊളെറ്റ്സ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ മൂന്നാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിയാണ് ടിനു ടോമി. ഇന്ന് വൈകിട്ടാണ് ടിനു വീട്ടില്‍ തിരിച്ചെത്തിയത്. മാലക്കല്ല് ചെട്ടിക്കത്തോട്ടത്തില്‍ ടോമിയുടേയും, വിന്‍സിയുടേയും മൂത്ത മകനാണ് ടിനു. സഹോദരി ട്വിങ്കിള്‍ ടോമി.