സംസ്ഥാന തല നാടന്‍ പാട്ട് മത്സരത്തില്‍ കാസര്‍കോട് ജില്ലക്ക് ഒന്നാം സ്ഥാനം.

രാജപുരം: കേരള സംസ്ഥാന യുവജന ക്ഷേമ ബോഡ് സംഘടിപ്പിച്ച സംസ്ഥാന തല നാടന്‍ പാട്ട് മത്സരത്തില്‍ കാസര്‍കോട് ജില്ലക്ക് ഒന്നാം സ്ഥാനം. കലാഭവന്‍ മണി ചരമ വാര്‍ഷികത്തിന്റെ ഭാഗമായി ചാലക്കുടിയില്‍ വെച്ച് സംഘടിപ്പിച്ച മണിനാദം സംസ്ഥാന തല നാടന്‍പാട്ട് മത്സരത്തില്‍ മൂന്നാം തവണയും ഒന്നാം സ്ഥാനം നേടിയത്. ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും നേടിയാണ് ജില്ല യുവജന കേന്ദ്രം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.ജില്ലക്ക് വേണ്ടി വണ്ണാത്തിക്കാനം ഓര്‍മ്മ യുവ ക്ലബാണ് മത്സരത്തില്‍ പങ്കെടുത്തത്.

Leave a Reply