രാജപുരം: തായന്നൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്കൂളിന് ജില്ലാ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വാര്‍ഷികാഘോഷവും നാളെ ശനിയാഴ്ച്ച മന്ത്രി എം.വി.ഗോവിന്ദന് നിര്‍വ്വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഒരു കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ഇരുനില കെട്ടിടത്തില്‍ ഓഫീസ്, സ്റ്റാഫ് റും, അഞ്ച് ക്ലാസ് മുറികള്‍ എന്നിവ പ്രവര്‍ത്തിക്കും. പരിപാടിയുടെ ഭാഗമായി സ്കൂളിന്റെ നുറാം വാര്‍ഷികത്തിന്റെ സ്മരണാര്‍ത്ഥം സ്കൂള്‍ ജീവനക്കാര്‍ നിര്‍മ്മിച്ചു നല്കി സ്കൂള്‍ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും നടക്കും. തുടര്‍ന്ന് സ്കൂളിന്റെ വാര്‍ഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും, വിവിധ കലാപരിപാടികളും നടക്കും. സ്കൂളിന് അസംബ്ലി ഹാള്‍ നിര്‍മിക്കാന്‍ ഒരു കോടി രൂപ സര്‍ക്കാര്‍ വീണ്ടും അനുവദിച്ചിട്ടുണ്ട്. വാര്‍ത്ത സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ, പിടിഎ പ്രസിഡന്റ് ബി.രാജന്, പി.ഗംഗാധരന്, ടി.വി.മധുസൂദനന്, എ.ധനലക്ഷ്മി, സെബാസ്റ്റ്യന്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.