രാജപുരം: ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്ററായി ഒ.എ.ഏബ്രഹാം (സജി) ഓണശേരില്‍ നിയമിതനായി. ഹോളി ഫാമിലി സ്‌കൂളില്‍ 15 വര്‍ഷമായി സോഷ്യല്‍ സയന്‍സ് അധ്യാപകനായി ജോലി ചെയ്യുന്നു. കള്ളാര്‍ അഞ്ചാല സ്വദേശിയാണ്. കോട്ടയം മോനിപ്പള്ളിയിലേക്ക് സ്ഥലം മാറി പോകുന്ന ഹെഡ്മാസ്റ്റര്‍ പി.എം. ബെന്നിയുടെ ഒഴിവിലേക്കാണ് ഒ.എ.എബ്രഹാം പ്രമോഷനോടെ നിയമിതനായത്. ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തന്നെ പഠിച്ചാണ് അദ്ദേഹം അധ്യാപക വൃത്തിയിലെത്തിയത്. ഹെഡ് മാസ്റ്ററായി നിയമിതനായ ഒ.എ.എബ്രഹാമിന് സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. മെയ് ഒന്നിന് ചുമതലയേറ്റു.ഇപ്പോള്‍ ഹോസ്ദുര്‍ഗ് സ്‌കൗട്ട് വിഭാഗം അസിസ്റ്റ്ന്റ് ഡിസ്ട്രിക്ട് ഓര്‍ഗനൈസിങ് കമ്മിഷണറായി സേവനം ചെയ്യുന്നു.