കോൺഗ്രസ്പ് കള്ളാർ മണ്ഡലം കമ്മിറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു.
രാജപുരം: ഭാരത് ജോഡോ യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊട്ടോടിയിൽ നിന്നും കോളിച്ചാൽ വരെ ബൈക്ക് റാലി നടത്തി. യൂത്ത് കോൺഗ്രസ്സ് മുൻ ജില്ലാ പ്രസിഡൻ്റ് സാജിദ് മൗവ്വൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എംഎം സൈമനു പതാക കൈമാറി ഉദ് ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ നാരായണൻ, സജിപ്ലച്ചേരി, ബി.അബ്ദുള്ള എന്നിവർ സംസാരിച്ചു.