എംബിബിഎസ് പൂർത്തീകരിച്ച പി.അജയ്ക്ക് അഭിനന്ദന പ്രവാഹം.

എംബിബിഎസ് പൂർത്തീകരിച്ച പി.അജയ്ക്ക് അഭിനന്ദന പ്രവാഹം.

രാജപുരം: കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 19-ാം വാർഡിൽ അമ്പലത്തറയിലെ അജയ്.പി.ക്ക് MBBS പൂർത്തീകരിച്ചതിൻ്റെ ഭാഗമായി അഭിനന്ദനങ്ങളുമായി ജനപ്രതിനിധികളും നാട്ടുകാരും വീട്ടിലെത്തി പി.അജയ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുമാണ് എം.ബി.ബി.എസ്. പൂർത്തിയാക്കിയത്. സി.പി.എം ഏഴാംമൈൽ ലോക്കൽ കമ്മിറ്റി അംഗം അമ്പലത്തറയില പി.അപ്പക്കുഞ്ഞി യുടെയും പ്രീതയുടെയും മകനാണ് അജയ്. സഹോദരൻ അർജ്ജുൻ എം.ബി.എ. ഹൈദരബാദിൽ ജോലി ചെയ്യുന്നു. കോടോം-ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരനും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി ക്യഷ്ണനും അജയെ ഷാൾ അണിയിച്ച് അനുമോദിച്ചു. പി.നാരായണൻ, പി.ജയകുമാർ, രജിത,വിനു, സുജിസുന്ദരി, എന്നിവരും സംബന്ധിച്ചു.

Leave a Reply