രാജപുരം : പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) ജില്ലാ കമ്മിറ്റി മെംബറും രാജപുരം മേഖല പ്രസിഡന്റുമായ രവീന്ദ്രൻ കൊട്ടോടിയുടെ മകൾ കാർത്തിക രവീന്ദ്രനെ കെ ജെ യു കാസറഗോഡ് ജില്ലാ കമ്മിറ്റിയും രാജാപുരം മേഖലാ കമ്മിറ്റിയും ചേർന്ന് അനുമോദിച്ചു. ജില്ലാ സെക്രട്ടറി പ്രമോദ് കുമാർ , മേഖല പ്രസിഡന്റ് രവിന്ദ്രൻ കൊട്ടോടി, ഭാരവാഹികളായ ജി. ശിവദാസൻ , സുരേഷ് കൂക്കൾ, സണ്ണി ജോസഫ് , നൗഷാദ് ചുള്ളിക്കര എന്നിവർ സംബന്ധിച്ചു.