അട്ടേങ്ങാനം ചെന്തളം പുതിയവളപ്പ്‌ ശ്രീവയനാട്ട്‌കുലവൻ തെയ്യം കെട്ടിന്റെ ആഘോഷ കമ്മറ്റി രൂപീകരിച്ചു.

രാജപുരം; 2026 എപ്രിൽ 3,4,5 തീയ്യതികളിൽ നടക്കുന്ന ബാത്തൂർ ശ്രീഭഗവതിക്ഷേത്രപരിധിയിലെ കരിച്ചേരി തറവാട്‌ കോയ്‌മയായുള്ള ചെന്തളം പുതിയവളപ്പ്‌ ശ്രീവയനാട്ട്‌കുലവൻ തെയ്യം കെട്ടിന്റെ രാശിചിന്തയും ആഘോഷകമ്മറ്റി രൂപീകരണവും നടന്നു. ഉത്തരമലബാർ തീയ്യക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ്‌ രാജൻ പെരിയ ഉദ്‌ഘാടനം ചെയ്‌തു. ബാത്തുർ ക്ഷേത്രസമിതി പ്രസിഡന്റ്‌ ഇ.കെ.ഷാജി അധ്യക്ഷനായി. പഞ്ചായത്ത്‌ വൈപ്രസിഡന്റ്‌ പി ദാമോദരൻ, കരിക്കെ പ്രസിഡന്റ് എൻ.ബാലചന്ദ്രൻ നായർ, പഞ്ചായത്തംഗങ്ങളായ എൻ.എസ്‌ ജയശ്രീ, പി.ഗോപി, കരിച്ചേരി കുഞ്ഞമ്പു നായർ, നാരായണൻ കൊ
ളത്തുർ , പി അശോകൻ, പി രാജേഷ്‌ ,നാരായണൻ നായർ പുതിയകണ്ടം,ചന്ദ്രൻവെളിച്ചപ്പാടൻ,എച്ച്‌ നാഗേഷ്‌, കെ ബാലകൃഷ്‌ണൻ, ഉണ്ണികൃഷ്‌ണൻവെള്ളമുണ്ട,എന്നിവർ സംസാരിച്ചു പു സുരേഷ്‌കുമാർ സ്വാഗതവും ജയൻചെന്തളം നന്ദിയും പറഞ്ഞു ഭാരവാഹികൾ : കമ്പിക്കാനം തമ്പാൻ നായർ(ചെയർമാൻ), ഇ.കെ.ഷാജി (വർക്കിംഗ്‌ ചെയർാമൻ}, സി.ചന്ദ്രൻ (ജനറൽ കൺവീനർ), ബിജു ബാത്തൂർ (ട്രഷറർ).