ഹോളി ഫാമിലി എഎൽപി സ്കൂളിൽ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി.

രാജപുരം :ഹോളി ഫാമിലി എഎൽപി സ്കൂളിൽ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി. സ്കൂൾ അസിസ്റ്റൻറ്റ് മാനേജർ ഫാ.ഓനായി കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. ഡോൺസി ജോജോ ശിശുദിന സന്ദേശം നൽകി. .ടി.എ പ്രസിഡണ്ട് ശ്രീ. സോനു അധ്യക്ഷത വഹിച്ചു
പ്രധാനാധ്യാപകൻ എബ്രാഹംകെ.ഒ ഏവരെയും സ്വാഗതം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സോണി കുര്യൻ നന്ദി പ്രകാശനം നടത്തി. ഒന്നാം ക്ലാസ്സിലെ ഏഞ്ചലീസ മേരി ജിൻസിന്റെ ജന്മദിനം ശിശുദിനമായ ഇന്ന് ആഘോഷിച്ചു. ജന്മദിനത്തിന്റെ ഭാഗമായി ഏഞ്ചലീസ എല്ലാ കുട്ടികൾക്കും പായസ വിതരണം നടത്തി. വിഭവ സമൃദ്ധമായ സ്നേഹവിരുന്ന് നവ്യാനുഭവമായി. ശിശുദിനത്തിൽ ഐറിൻ മേരി റോബിൻസ് തയ്യാറാക്കിയ ചാച്ചാജി പതിപ്പ് ശ്രദ്ധേയമായി. പി.ടി.എ എക്സിക്കുട്ടീവ് അംഗങ്ങളും അധ്യാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രസംഗ മത്സരം, പ്രശ്ചന്നവേഷം , ഗ്രൂപ്പ് ഡാൻസ് തുടങ്ങിയ വിവധങ്ങളായ കലാപരിപാടികൾ കുട്ടികളിൽ ആവേശം നിറച്ചു