കെസിവൈഎൽ രാജപുരം യൂണിറ്റ് റാണിപുരത്തേക്ക് മഴയാത്ര സംഘടിപ്പിച്ചു.

രാജപുരം: പ്രകൃതിയെ യുവജനങ്ങൾക്ക് അനുഭവവേദ്യമാക്കാൻ കെ.സി.വൈ.എൽ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റാണിപുരത്തേക്ക് മഴയാത്ര സംഘടിപ്പിച്ചു. രാജപുരം ഫൊറോനാ വികാരി ഫാ. ബേബി കട്ടിയാങ്കൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്ര സർവകലാശാല എഡ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റ് വിദ്യാർത്ഥിനിയും യൂണിറ്റ് സെക്രട്ടറിയുമായ മരീസ പുല്ലാഴി കാട്ടിലെ ജീവ വൈവിധ്യങ്ങളെ യുവജനങ്ങൾക്ക് പരിചയപ്പെടുത്തി നൽകി. എഴുപതോളം അംഗങ്ങൾ യാത്രയിൽ പങ്കെടുത്തു. പ്രസിഡണ്ട് റോബിൻ ഏറ്റിയേപ്പള്ളി, ജെസ്ബിൻ ആലപ്പാട്ട്, അബിയ മരുതൂർ, സാലസ് പറയക്കോണം, ജ്യോതിസ് നാരമംഗലം, സിസ്റ്റർ ലിസ്ന,  അഖിൽ പൂഴിക്കാലായിൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply