ടാറിങ്ങ് പൂർത്തിയായ ഭാഗങ്ങളിൽ ഓവുചാൽ നിർമിക്കണം : കെവിവിഇഎസ് രാജപുരം യൂണിറ്റ്

രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിൽ പുടുംകല്ല് ചെറങ്കടവ് ഭാഗത്തെ നിർമാണം ഭാഗീകമായി മുണ്ടോട്ട് വരെ പൂർത്തിയായെങ്കിലും ഓവു ചാൽ നിർമിച്ചിട്ടില്ല. കനത്ത മഴയിൽ ടൗണിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. രാജപുരം ടൗണിൽ നിന്നും ഇരുഭാഗങ്ങളിലക്ക് എത്രയും പെട്ടെന്ന് ഓവുചാൽ നിർമിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. വ്യാപാരികളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ട പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ യോഗം അനുമോദിച്ചു. പ്രസിഡന്റ് സി.ടി.ലൂക്കോസ് അധ്യക്ഷത വഹിച്ചു. എം.പി.ജോസ്, പി.ടി.തോമസ്, മധുകുമാർ, രാജി സുനിൽ, അജിത്ത് ജോസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply