രാജപുരം : കരാറുകാരന്റെ അനാസ്ഥയെ തുടർന്ന് ബളാംതോട് പാലം അപകട ഭീഷണിയിൽ കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ ബളാംതോട് മുസ്ലിം പള്ളിക്ക് സമീപമുള്ള പാലമാണ് കനത്ത മഴയിൽ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലുള്ളത്. റോഡ് നവീകരണത്തിന്റെ ഭാഗമായി പാലം പുതുക്കിപണിയാൻ നിലവിലുള്ള പാലത്തിനോട് ചേർന്ന് കുഴിയെടുത്ത് മണ്ണ് നീക്കം ചെയ്തിരുന്നു. ഇവിടെ കനത്ത മഴയിൽ മണ്ണിടിഞ്ഞതോടെ അപകട ഭീഷണിയായത്. വാഹനങ്ങൾ വേഗത കുറച്ച് പോകണമെന്ന് അധികൃതർ അറിയിച്ചു
.