കേരള കോൺഗ്രസ് (ബി) നേതാവ് എ.കുഞ്ഞിരാമൻ നായരുടെ ചരമ വാർഷിക ദിനം ആചരിച്ചു

രാജപുരം : കേരള കോൺഗ്രസ് ബി മുൻ കാസർഗോഡ് ജില്ലാ പ്രസിഡന്റായിരുന്ന എ.കുഞ്ഞിരാമൻ നായരുടെ ചരമ വാർഷിക ദിനം കേരള കോൺഗ്രസ് ബി കാസർകോട് ജില്ലാ കമ്മിറ്റി ആചരിച്ചു. പുഷ്പാർച്ചന അനുസ്മരണ യോഗം എന്നിവ നടത്തി. ജില്ലാ പ്രസിഡന്റ് പി.ടി.നന്ദകുമാർ അനുസ്മരണ ഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, രാജീവൻ പുതുക്കളം ജീഷ് വി, സന്തോഷ് മാവുങ്കാൽ, ഷാജി പൂങ്കാവനം, സിദ്ദീഖ് കൊടിയമ്മ അഗസ്ത്യൻ നടക്കൽ, എ.വി.പ്രസാദ് , ദീപക് ജി, വിനോദ് തോയമ്മൽ, പ്രജിത് കുശാൽ നഗർ എന്നിവർ സംസാരിച്ചു.

Leave a Reply