
രാജപുരം: കനത്ത മഴ മലയോരത്ത് വൻ നാശനഷ്ടം . പാണത്തൂർ – സുള്ള്യ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാർ മണ്ണ് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ പനത്തടിയിൽ ഇന്ന് രാവിലെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കള്ളാർ അടോട്ട് കയ റോഡിൽ മരം വീണ് വൈദ്യുതി തൂണുകൾ തകർന്നു. മഴയെ തുടർന്ന് ഉരുൾ പൊട്ടലും മണ്ണിടിച്ചലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മലയോരത്ത് രാത്രി ഏഴു മണി മുതൽ രാവിലെ ഏഴു മണി വരെ ഗതാഗതം നിരോധിച്ചിട്ടുണ്ട്.