രാജപുരം ; മാലക്കല്ലിലെ ത്രിവേണി സൂപ്പർ മാർക്കറ്റിൽ വർഷത്തെ ഓണം സബ്‌സിഡി ഉദ്ഘാടനം കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ നിർവഹിച്ചു. പൊതു വിപണിയിലെ വിലകയറ്റം പിടിച്ചു നിറുത്തുന്നതിന്റെ ഭാഗമായി ഓണം സ്പെഷ്യൽ സബ്‌സിഡി നടത്തുന്നത്.13 ഇനം നിത്യോപയോഗ സാധനങ്ങൾക്ക് പുറമെ മറ്റു അവശ്യ സാധനങ്ങളും 40 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. പഞ്ചായത്ത് അംഗങ്ങളായ മിനി ഫിലിപ്പ്, മാതാ സണ്ണി, മലക്കല്ല് പള്ളി വികാരി ഫാ. ഡിനോ കുമ്മാനികാട്ട് എന്നിവ സംബന്ധിച്ചു.