രാജപുരം: പനത്തടി പഞ്ചായത്തിലെ അങ്കണവാടി വർക്കേഴ്സ് ഓണാഘോഷം നടത്തി. റാണിപുരം മൽഹാർ ഹോം സ്റ്റേയിൽ പരപ്പ അഡീഷണൽ ചൈൽഡ് ഡവലപ്പ്മെൻറ് പ്രോജക്ട് ഓഫീസർ പി.ലത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം എം.പത്മകുമാരി അദ്ധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ പി.ജിനി, സി.എസ് കൊച്ചുത്രേസ്യ, പി.നിർമ്മല, ലിസി ജോൺ , സി.കെ.ശശികല, കെ.പുഷ്പ എന്നിവർ പ്രസംഗിച്ചു.