രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എയു.പി സ്ക്കുളിൽ ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളൊടെ ആഘോഷിച്ചു. പൂക്കള മത്സരം, മിഠായി പെറുക്ക്, തവളച്ചാട്ടം, ബോൾ പാസിംഗ്, കസേരകളി, വടംവലി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓണസദ്യയും ഓണക്കളിയും ഓണപ്പാട്ടും നടത്തി. കള്ളാർ പഞ്ചായത്ത് മെമ്പർ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ഡിനോ കുമ്മാനിക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ.ജോബീഷ് തടത്തിൽ, പിടിഎ പ്രസിഡണ്ട് കൃഷ്ണകുമാർ, മദർ പിടിഎ പ്രസിഡണ്ട് സൗമ്യ സന്തോഷ്, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി തോമസ് അടിയായിപ്പള്ളിൽ, ട്രഷറർ സോജൻ ആലക്കപ്പടവിൽ , പൂർവ അധ്യാപകരായ സെലിൻ, ആൻസി അബ്രാഹം, രാജു തോമസ് എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു, സ്കൂൾ ഹെഡ്മാസ്റ്റർ എം.എ.സജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിജു പി ജോസഫ് നന്ദിയും പറഞ്ഞു.