രാജപുരം : മലയോരത്തെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ പുഞ്ചക്കര ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ രജത ജൂബിലി ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനവും ലോഗോ പ്രകാശനവുംകള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ നിർവ്വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ വി കുഞ്ഞികണ്ണന്‍ അധ്യക്ഷതവഹിച്ചു. കള്ളാർ ഗ്രാമ പഞ്ചായത്തംഗം ലീല ഗംഗാധരൻ ,രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ എം എം സൈമണ്‍, എ കെ രാജേന്ദ്രന്‍, ബി രത്‌നാകരന്‍ നമ്പ്യാര്‍, പി ടി എ പ്രസിഡന്റ് പ്രദീപ് ജോര്‍ജ് , മുൻ ഹെഡ് മാസ്റ്റർ എ ബാലചന്ദ്രന്‍, രാജപുരം പ്രസ് ഫോറം പ്രസിഡന്റ് ജി ശിവദാസന്‍, എസ് എം സി ചെയർമാൻ ഇ കെ ഗോപാലന്‍, എം പി ടി എ പ്രസിഡന്റ് ശ്രീജ കെ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് രാജലക്ഷ്മി കെ സ്വാഗതവും, സ്റ്റഫ് സെക്രട്ടറി ശാന്തമ്മ ജോസഫ് നന്ദിയും പറഞ്ഞു. മെഗാ പൂക്കളമൊരുക്കി കലാമത്സങ്ങളോടു കൂടി ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു.