രാജപുരം: കോടോത്ത്
ഡോ.അംബേദ്കർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ മൂന്ന് ദിവസത്തെ ഓണാവധി ക്യാമ്പിന് തുടക്കമായി.
കോടോം-ബേളൂർപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഇൻചാർജ് എസ്.സുനിത അധ്യക്ഷത വഹിച്ചു. രാജപുരം സി ഐ കൃഷ്ണൻ കെ.കാളിദാസ് മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ് സൗമ്യ വേണുഗോപാൽ , എസ് എംസി ചെയർമാൻ ബിജുമോൻ , സീനിയർ അധ്യാപകൻ എൻ.ബാലചന്ദ്രൻ , സ്റ്റാഫ് സെക്രട്ടറി പി.പ്രസീജ, പോലീസ് ഓഫീസർ സി.കെ.രതി , കെ.എം.ദിലീപ് , സിപിഒ ബിജോയ് സേവ്യർ എന്നിവർ പ്രസംഗിച്ചു. മയക്കുമരുന്നിനെതിരെയും സൈബർ ക്രൈമിന് എതിരെയുള്ള ക്ലാസുകൾ ക്യാമ്പിൽ നടക്കും. ഫയർഫോഴ്സ് ഡിപ്പാർട്ട്മെന്റ്, ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, പരിസ്ഥിതി വിദഗ്ധർ എന്നിവർ ക്ലാസുകൾ നയിക്കും. സെപ്റ്റംബർ ഒന്നാം തിയതി റാണിപുരം ട്രക്കിങ്ങോട് കൂടി ക്യാമ്പ് അവസാനിക്കും.